Image

വീട്ടിനുള്ളിൽ സൂക്ഷിച്ച ഗോതമ്പിലെ കീടനാശിനി ശ്വസിച്ച് നാല് വയസും ഒന്നര മാസവും പ്രായമുള്ള രണ്ട് കുട്ടികൾ മരിച്ചു ; മൂന്ന് കുട്ടികൾ ചികിത്സയിൽ

Published on 16 April, 2026
വീട്ടിനുള്ളിൽ സൂക്ഷിച്ച ഗോതമ്പിലെ കീടനാശിനി ശ്വസിച്ച് നാല് വയസും ഒന്നര മാസവും പ്രായമുള്ള രണ്ട് കുട്ടികൾ മരിച്ചു ; മൂന്ന് കുട്ടികൾ ചികിത്സയിൽ

മധ്യപ്രദേശിലെ ഉജ്ജൈനിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച ഗോതമ്പിലെ കീടനാശിനിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു. ഉജ്ജൈനിലെ ത്രിവേണി ഹിൽസ് പ്രദേശത്ത് താമസിക്കുന്ന ലാൽചന്ദ് പ്രജാപതിയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. 

വേനൽക്കാല അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു കുട്ടികൾ. വായുസഞ്ചാരമില്ലാത്ത മുറിയിൽ ഏകദേശം നാല് ക്വിന്റൽ ഗോതമ്പാണ് കീടനാശിനി പ്രയോഗിച്ച് സൂക്ഷിച്ചിരുന്നത്. രാത്രിയിൽ ഈ മുറിയിൽ ഉറങ്ങാൻ കിടന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ കുട്ടികൾ അവശരായി കാണപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒന്നര മാസം പ്രായമുള്ള തൃഷയുടെ വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ടതോടെ കുടുംബം ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ തൃഷയും ബുധനാഴ്ച രാവിലെ നാല് വയസ്സുകാരിയായ അനികയും മരണത്തിന് കീഴടങ്ങി. നിലവിൽ മൂന്ന് കുട്ടികൾ ചികിത്സയിലാണ്. ഇതിൽ അഞ്ച് വയസ്സുകാരി ജെനിഷയുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക