Image

ഗവർണർ സ്ഥാനാർഥിക്കു ഇംഗ്ലീഷ് ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടി എതിരാളികൾ (പിപിഎം)

Published on 16 April, 2026
ഗവർണർ സ്ഥാനാർഥിക്കു ഇംഗ്ലീഷ് ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടി എതിരാളികൾ (പിപിഎം)

കലിഫോർണിയ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ രൺദീപ് എസ്. ധില്ലൻ ഇംഗ്ലീഷ് പരിജ്ഞാനം കുറവാണു എന്ന പേരിൽ ആക്ഷേപം നേരിട്ടു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിക്കുന്ന ധില്ലൻറെ ഇംഗ്ലീഷ് കേന്ദ്രീകരിച്ചാണ് എതിരാളികൾ വിമർശിക്കുന്നത്.

കലിഫോർണിയയിൽ സാക്ഷരതാ പ്രശ്നം പരിഹരിക്കുമെന്നു വാഗ്‌ദാനം ചെയ്യുന്ന ധില്ലൻ അതെങ്ങിനെ സാധിക്കുമെന്ന് അവർ ചോദിക്കുന്നു.

എന്നാൽ ഇന്റർനെറ്റിൽ തന്നെ അതിനു ചിലർ നൽകുന്ന മറുപടി, വിലകൾ കുറയ്ക്കാൻ ധില്ലൻ അവതരിപ്പിക്കുന്ന പരിപാടികൾ ശ്രദ്ധിക്കണം എന്നാണ്. സാമ്പത്തിക നിർദേശങ്ങളും ശ്രദ്ധിക്കണം. അവയിൽ ഊന്നിയാണ് ധില്ലൻറെ പ്രചാരണം.  

ചെലവ് കുറയ്ക്കൽ, പൊതു സുരക്ഷ, ദീർഘകാല സാമ്പത്തിക സുരക്ഷ എന്നീ കാര്യങ്ങളിൽ ഊന്നൽ നൽകിയാണ് ധില്ലൻ മത്സരിക്കുന്നത്.

1986ൽ പഞ്ചാബിൽ നിന്നു കുടിയേറിയ ധില്ലനു സാമ്പത്തിക ബിരുദങ്ങളുണ്ട്. ജൂൺ 2നാണു റിപ്പബ്ലിക്കൻ പ്രൈമറി.

Indian American running for CA Governor trolled for poor English

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക