
ഇറാനിൽ സൈനിക നടപടിക്കു പോകാൻ പ്രസിഡന്റ് ട്രംപ് യുഎസ് കോൺഗ്രസിന്റെ അനുമതി വാങ്ങണമെന്ന് നിഷ്‌കർഷിക്കുന്ന പ്രമേയം സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുത്തി. ഈ വർഷം നാലാം തവണയാണ് ഡെമോക്രാറ്റുകളുടെ ശ്രമം പാഴാകുന്നത്.
പ്രമേയം ചർച്ചയ്ക്കു എടുക്കാനുള്ള നടപടിക്രമം 47-52 വോട്ടിനു തള്ളി. ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ എതിർപക്ഷത്തു ചേർന്നു നിന്നപ്പോൾ റിപ്പബ്ലിക്കൻ റാൻഡ് പോൾ ഡെമോക്രാറ്റുകളുടെ പക്ഷത്തു നിന്നു.
ഈ വോട്ടുകൾ ആവർത്തിക്കുമെന്നു ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ പറഞ്ഞു. തോം ടില്ലിസ് തുടങ്ങിയ റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിന്റെ അധികാരം നിയന്ത്രിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.
ഇസ്രയേലിനുള്ള സൈനിക സഹായം നിർത്താൻ സെനറ്റർ ബെർണി സാന്ഡേഴ്സ് കൊണ്ടുവന്ന ബില്ലിനെ തോൽപിക്കാൻ ഏതാനും ഡെമോക്രാറ്റുകളും തയാറായി. $295 മില്യൺ ബുൾഡോസറുകളാണ് ട്രംപ് ഇസ്രയേലിനു നൽകാൻ പോകുന്നത്.
ഇസ്രയേലിനു $151.8 മില്യൺ വരുന്ന 1,000 പൗണ്ട് ബോംബുകൾ നൽകാനുള്ള നീക്കത്തെ എതിർക്കുന്ന പ്രമേയത്തിനും പിന്തുണ ലഭിച്ചില്ല.
US Senate rejects measures on limiting Trump's war powers