Image

ഡൽഹിയിൽ സ്പൈസ് ജെറ്റ് വിമാനം ആകാശ എയറുമായി കൂട്ടിയിടിച്ചു: സ്പൈസ് ജെറ്റിന്‍റെ ചിറക് ആകാശ എയറിൽ കയറി

Published on 16 April, 2026
ഡൽഹിയിൽ  സ്പൈസ് ജെറ്റ് വിമാനം ആകാശ എയറുമായി കൂട്ടിയിടിച്ചു: സ്പൈസ് ജെറ്റിന്‍റെ ചിറക്   ആകാശ എയറിൽ കയറി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആകാശ എയറിന്‍റേയും സ്പൈസ് ജെറ്റിന്‍റേയും ചിറകുകളാണ് കൂട്ടിമുട്ടിയത്. ആകാശ എയർ യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിൽക്കെയായിരുന്നു അപകടം. പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്‍റ ചിറക് ആകാശ എയറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഇരു വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ ചിറക് ഒടിഞ്ഞ് ആകാശ എയർ വിമാനത്തിന്‍റെ ഉള്ളിലേക്ക് കയറി. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആകാശ എയർ പോകേണ്ടിയിരുന്നത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയെന്നും ആകാശ എയർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക