Image

ഒരു കോണ്‍ഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിൽ വന്നിട്ടില്ല, ഇത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അജണ്ട; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി കെപിസിസി പ്രസിഡന്റ്

Published on 16 April, 2026
ഒരു കോണ്‍ഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിൽ  വന്നിട്ടില്ല, ഇത്  സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അജണ്ട; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഒരു കോണ്‍ഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിലോ സോഷ്യല്‍ മീഡിയയിയിലോ വന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമായിരിക്കെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സണ്ണി ജോസഫ് കേരളത്തിലെ സാഹചര്യം വിവരിക്കുന്നത്.

ഒരു കോണ്‍ഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിലോ സോഷ്യല്‍ മീഡിയയിയിലോ വന്നിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കേ യുഡിഎഫിന്റെ പ്രവര്‍ത്തകരെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന അജണ്ടകളെ നമ്മള്‍ എതിര്‍ക്കേണ്ടതുണ്ട്. ഒരു അജണ്ടക്കും തകര്‍ക്കാന്‍ പറ്റുന്നതല്ല യുഡിഎഫിന്റെ കെട്ടുറപ്പ്. തിരഞ്ഞെടുപ്പിന്റെ ഓരോ മേഖലയിലും അത് നമ്മള്‍ തെളിയിച്ചതുമാണ്. കേരളം ജയിക്കും, യുഡിഎഫ് നയിക്കും. എന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച വീണ്ടും സജീവമായത്. എന്നാല്‍ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
ഡോക്ടറേറ്റ് നേടിയ യുവാക്കൾക്ക് , എഴുത്താശാന്മ്മാർ അഡ്വൈസർ എന്ന അവസ്ഥയാണ് കേരളത്തിൽ 2026-04-16 15:57:11
മറുനാടൻ കറിയാപ്പി പറഞ്ഞതു പോലെ കൊണ്ഗ്രെസ്സ് നേതാക്കൾ ഇപ്പോൾ മത്സരിച്ചു ജനങ്ങളെ മുണ്ടു പൊക്കി കാണിക്കുന്ന പണിയാണ് ഇപ്പോൾ നടത്തി വരുന്നത്. പണ്ട് ഈ നേതാക്കൾ എല്ലാം പലരുടെയും മുണ്ടു പൊക്കിയും പറിച്ചും പുര പ്പറത്തു ഇട്ടു വളർന്ന കുതികാല് വെട്ടി അര്മാദിച്ച കക്ഷികൾ ആണ് . സത്യം പറഞ്ഞാൽ ഇവർ ആരും ഇല്ലെങ്കിലും കേരളം നന്നായി ഭരിക്കാൻ ധാരാളം നല്ല നേതാക്കൻമാർ എല്ലാ പാർട്ടിയിലും ഉണ്ട് . ഇവരൊക്കെ ഇല്ലങ്കിൽ പോലുംകേരളം അവിടെക്കാണും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക