Image

ഈ തീ ആളി പടരും, ബിജെപിയുടെ അഹങ്കാരത്തെ മുട്ടുകുത്തിക്കും ; മണ്ഡല പുനർനിർണയ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് സ്റ്റാലിൻ

Published on 16 April, 2026
ഈ തീ ആളി പടരും,  ബിജെപിയുടെ അഹങ്കാരത്തെ മുട്ടുകുത്തിക്കും ; മണ്ഡല പുനർനിർണയ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് സ്റ്റാലിൻ

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെതിരേ കനത്ത പ്രതിഷേധമൊരുക്കി തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിൻ. നാമക്കലിൽ വച്ച് കരിങ്കൊടി ഉയർത്തിയ ശേഷം ബില്ലിന്‍റെ പകർപ്പ് കത്തിച്ചു. ബില്ലിലൂടെ തമിഴ് ജനതയെ സ്വന്തം മണ്ണിൽ അഭയാർഥികളാക്കാനാണ് ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.

ബില്ലിന്‍റെ പകർപ്പ് കത്തിച്ച ശേഷം ഈ തീ ആളി പടരുമെന്നും ബിജെപിയുടെ അഹങ്കാരത്തെ മുട്ടുകുത്തിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വേഗത്തിൽ മണ്ഡലപുനർനിർണയം നടത്തുന്നത് സംശയകരമാണെന്ന് കഴിഞ്ഞ ദിവസം സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വ‍്യാഴാഴ്ച ബില്ലിന്‍റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക