
ഇറാനിൽ പുരോഹിത ഭരണകൂടത്തിനെതിരെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ബീറ്റാ ഹെമ്മട്ടി എന്ന യുവതിയെ തൂക്കിക്കൊല്ലും. ഇതാദ്യമായാണ് ജനവരിയിൽ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ ഒരു സ്ത്രീയെ വധിക്കുന്നത്.
സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ചു എന്നതുൾപ്പെടെ നിരവധി കുറ്റങ്ങൾ അവരുടെ മേൽ ചുമത്തിയിട്ടുണ്ട്.
ഹെമ്മട്ടിയുടെ ഭർത്താവ് മുഹമ്മദ്‌റേസ മജീദ് അസലിനേയും (34) അവരുടെ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന മറ്റു രണ്ടു പേരെയും വധശിക്ഷയ്ക്കു വിധിച്ചിരുന്നു. എല്ലാവരുടെയും വസ്തുവകകൾ കണ്ടുകെട്ടിയിട്ടുമുണ്ട്. ശത്രു രാജ്യമായ യുഎസ് ഉൾപ്പടെയുള്ള ഗ്രൂപ്പുകൾ സംഘടിപ്പിച്ചതാണ് പ്രതിഷേധമെന്നു ഭരണകൂടം ആരോപിച്ചു.
Iran to hang woman over riots