Image

ദൈവത്തിന്റെ ഹൃദയത്തിൽ ദുഷ്ടന്മാർക്കും അഹങ്കാരികൾക്കും ഇടമില്ലെന്നു മാർപാപ്പ (പിപിഎം)

Published on 16 April, 2026
ദൈവത്തിന്റെ ഹൃദയത്തിൽ ദുഷ്ടന്മാർക്കും അഹങ്കാരികൾക്കും ഇടമില്ലെന്നു മാർപാപ്പ (പിപിഎം)

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ തുടർച്ചയായ അധിക്ഷേപം നേരിടുന്ന ലിയോ പതിനാലാമൻ മാർപാപ്പ പുതുതായി സോഷ്യൽ മീഡിയ  സന്ദേശത്തിൽ പറഞ്ഞു: "നമ്മുടെ പിതാവിന്റെ ഹൃദയത്തിൽ ദുഷ്ടന്മാർക്കും അഹങ്കാരികൾക്കും ഇടമില്ല. ദൈവത്തിന്റെ ഹൃദയം യുദ്ധങ്ങളാലും അനീതിയാലും അസത്യങ്ങളാലും കീറി മുറിക്കപ്പെടുകയാണ്.

“ദൈവം വിനീതരുടെയും ചെറിയവരുടെയും കൂടെയാണ്. അവരോടൊപ്പം അദ്ദേഹം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാമ്രാജ്യം നിർമിക്കുന്നു. എവിടെ സ്നേഹവും സേവനവും ഉണ്ടോ, അവിടെ ദൈവമുണ്ട്.”

ട്രംപിനെ നേരിട്ടു പരാമർശിക്കുന്നില്ലെങ്കിലും സന്ദേശം വ്യക്തമാണ്.

പാപ്പയെ കടന്നാക്രമിക്കുന്ന മറ്റൊരു സന്ദേശം ട്രംപ് തിങ്കളാഴ്ച്ച പോസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ യുഎസ് ഇടപെടലിനെ പാപ്പാ വിമർശിച്ചതാണ് ട്രംപിന് അപ്രിയമായത്.

താൻ യേശു ക്രിസ്തുവിനെ പോലെയാണെന്നു അവകാശപ്പെടുന്ന എ ഐ ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. ട്രംപ് രോഗിയെ ഭേദപ്പെടുത്തുന്ന ഇമേജിൽ യേശുവിനെയും കാണാം. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ട്രംപ് അതു പിൻവലിച്ചു.

എന്നാൽ പിന്നീട് 48 മണിക്കൂർ എത്തും മുൻപേ ട്രംപ് സമാനമായ മറ്റൊരു ഇമേജ് വീണ്ടും ട്രൂത് സോഷ്യലിൽ പോസ്റ്റ് ചെയ്‌തു. അതോടൊപ്പമുളള സന്ദേശത്തിൽ ഇങ്ങിനെ പറയുന്നു: "ഇടതു തീവ്രവാദികൾക്ക് ഇത് ഇഷ്ടമാവില്ലെന്നറിയാം, പക്ഷെ ഇത് വളരെ നന്നായിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം."

God is not with the wicked, says Pope 
 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-16 04:10:09
💥🔥ഇത്ഏതു ടൈപ്പ് പൊട്ടനാ??? 🔺ദൈവത്തിന് ഹൃദയമോ??? 🔺അഹങ്കാരികളെ ആരാ സൃഷ്ടിച്ചത്??? 🔺ദുഷ്ടന്മാരെ ആരാ സൃഷ്ടിച്ചത്?? 🔺ഒരു മനുഷ്യൻ ഭാവിയിൽ എങ്ങനെ ആയിത്തീരുമെന്ന് ദൈവത്തിന് നേരത്തേ അറിയില്ലേ???? 🔺ഗുഹ്യ പൂടകൾ എണ്ണി ത്തിട്ടപ്പെടുത്തുന്ന ദൈവത്തിന് വിനീതരെന്നും ചെറിയവരെന്നും ഒക്കെ ഉണ്ടോ??? ഉത്തരം പറ പതിനാലാമത്തെ സിംഗമേ...... Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക