
യുഎസ്-ഇറാൻ ചർച്ചകൾ രണ്ടാം ഘട്ടം ഇസ്ലാമാബാദിൽ നടക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ പാക്ക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ടെഹ്റാനിൽ എത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ചർച്ച നടത്തി.
മേഖലയിൽ സമാധാനവും ഭദ്രതയും ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഉറച്ചു നിൽക്കുമെന്നു അറാഗ്ചി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.
രണ്ടാം വട്ട ചർച്ചയിൽ വിഷയമാവുന്ന കാര്യങ്ങളെ കുറിച്ചുള്ള യുഎസ് സന്ദേശം മുനീറും പാക്ക് വിദേശകാര്യ മന്ത്രി മുഹ്സിൻ നക്വിയും ഇറാനു കൈമാറിയെന്നു നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.
രണ്ടാം വട്ട ചർച്ചയ്ക്കു ഔദ്യോഗിക തീരുമാനം ആയിട്ടില്ലെന്ന് ഇറാൻ സ്‌പീക്കറുടെ വക്താവ് ഇസ്മയിൽ ബാഗെയ് ബുധനാഴ്ച്ച പറഞ്ഞു.
ചർച്ചയെ കുറിച്ചു പ്രതീക്ഷ ഉണ്ടെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് പറഞ്ഞു. പ്രസിഡന്റ് ട്രംപ് ഉന്നയിച്ച ആവശ്യങ്ങൾ സ്വീകരിക്കുന്നതു ഇറാനു ഗുണം ചെയ്യുമെന്നു അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു ദിവസമായി ഇറാന്റെ തുറമുഖങ്ങളിലേക്കു വരുന്ന കപ്പലുകളും അവിടന്നു പുറപ്പെടുന്ന കപ്പലുകളും തടയുന്നുണ്ടെന്നു യുഎസ് സൈന്യം അറിയിച്ചു. ട്രംപിന്റെ ഉത്തരവനുസരിച്ചാണിത്.
ആ ഉപരോധം തുടർന്നാൽ മേഖലയിലെ കപ്പൽ ഗതാഗതം മുഴുവൻ ഇറാൻ തടയുമെന്നു വിപ്ലവ സേനാ കമാൻഡർ മേജർ ജനറൽ അലി അബ്ദോല്ലാഹി പറഞ്ഞു.
അതിനിടെ, ലെബനനിൽ വെടിനിർത്താൻ ഇസ്രയേൽ സമ്മതിച്ചെന്നു റിപ്പോർട്ടുണ്ട്.
Iran FM, Pak army chief hold talks