Image

‘കേന്ദ്ര ഏജന്‍സികള്‍ എന്റെ കാര്‍ പരിശോധിക്കാന്‍ ശ്രമിച്ചു, ഇങ്ങനൊന്നും വിരട്ടാൻ നോക്കണ്ട’; കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി

Published on 15 April, 2026
‘കേന്ദ്ര ഏജന്‍സികള്‍ എന്റെ കാര്‍ പരിശോധിക്കാന്‍ ശ്രമിച്ചു, ഇങ്ങനൊന്നും വിരട്ടാൻ നോക്കണ്ട’; കേന്ദ്ര സര്‍ക്കാരിനെതിരെ    മമത ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടേയും കുടുംബാംഗങ്ങളുടേയും വാഹനം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണങ്ങള്‍ക്കിടെ തന്റെ കാര്‍ കേന്ദ്ര ഏജന്‍സികള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതായി ആരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലേക്ക് പോകുംവഴി വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചെന്നാണ് മമത പറയുന്നത്. ഇതൊന്നും കാണിച്ച് തന്നെയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വിരട്ടാന്‍ നോക്കേണ്ടെന്ന് മമത പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടവോട്ടെടുപ്പിന് ഒമ്പത് നാള്‍ ശേഷിക്കെയാണ് മമതയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണം. ഡല്‍ഹിയില്‍ നിന്ന് അമിത് ഷാ വരുന്നത് ഇ.ഡിയെയും സി.ബി.ഐയെയും കൂട്ടുപിടിച്ചാണെന്ന് മമത പരിഹസിച്ചു. അര്‍ദ്ധരാത്രിയില്‍ പരിശോധനകള്‍ നടത്തി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും പോരാട്ടം തുടരുമെന്നും മമത പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക