Image

'വനത്തിലാണ്, വനവാസത്തിനല്ല കട്ടായം' വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറൽ

Published on 15 April, 2026
'വനത്തിലാണ്, വനവാസത്തിനല്ല കട്ടായം' വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറൽ

കൊച്ചി: തിരഞ്ഞെടുപ്പ് തിരക്കുകൾക്കൊടുവിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവധിക്കാലം ചെലവഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വാശിയേറിയ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് പിന്നാലെയാണ് അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസയാത്രയ്ക്ക് പോയത്. ട്രക്കിങ് നടത്തിയതിന്റെയും കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

'വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും' എന്ന കുറിപ്പോടെയാണ് 'ഓപ്പോസിഷൻ ലീഡർ വി.ഡി' എന്ന ഫേസ്ബുക്ക് പേജിൽ വി ഡി സതീശൻ കുടുംബാംഗങ്ങൾക്കൊപ്പം അവധിദിവസങ്ങൾ ചെലവഴിക്കുന്ന വീഡിയോ പോസ്റ്റ്‌ചെയ്തിരിക്കുന്നത്. കുട്ടിക്കാനത്തും തമിഴ്നാട് അതിർത്തിയിലുമാണ് വി ഡി സതീശന്റെ യാത്രയും ട്രക്കിങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക