
ടെഹ്റാൻ; അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ ഉന്നതതല സംഘം മടങ്ങിയത് കനത്ത സുരക്ഷാ ഭീഷണിക്കിടെയെന്ന് റിപ്പോർട്ടുകൾ. ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾക്ക് ശേഷം മടങ്ങിയ സംഘം തങ്ങളുടെ വിമാനം വെടിവെച്ചിടുമെന്ന ഭീഷണിയെത്തുടർന്ന് യാത്രാമധ്യേ വിമാനം മാറി ബസ്സിലും ട്രെയിനിലും സഞ്ചരിച്ചാണ് ടെഹ്റാനിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇസ്ലാമാബാദിൽ ചർച്ചകൾക്കായി എത്തിയത്. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മടക്കയാത്രയിൽ തങ്ങളുടെ വിമാനം ആക്രമിക്കപ്പെട്ടേക്കാം എന്ന് ഭയന്ന് അതീവ ജാഗ്രത പാലിക്കുകയായിരുന്നു.