Image

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലും പ്രതിക്ക് ജാമ്യമില്ല: ഡല്‍ഹി ഹൈക്കോടതി

Published on 15 April, 2026
പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലും പ്രതിക്ക് ജാമ്യമില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണു ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ പെണ്‍കുട്ടിക്കു 16 വയസ്സുള്ളപ്പോഴാണു പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കിയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്. പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി രണ്ടു തവണ ഗര്‍ഭിണിയാവുകയും തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ശേഷം അവരെ വിവാഹം ചെയ്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വാദം. ഇതു തള്ളിയ കോടതി പ്രതി അറസ്റ്റിലായ ശേഷമാണു വിവാഹത്തിനു സമ്മതിച്ചതെന്നും ജാമ്യം ലഭിക്കാന്‍ വേണ്ടിയാണു വിവാഹം നടത്തിയതെന്നും വിലയിരുത്തി.

Join WhatsApp News
Social Justice 2026-04-15 14:45:52
കേളകത്ത് പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ വൈദികൻ ഒടുവിൽ പോലീസിന്റെ പിടിയിലായിരിക്കുന്നു. ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരിയായിരുന്ന അഖിൽ ജോഷി (33) ആണ് ഇപ്പോൾ അഴിയെണ്ണുന്നത്. സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശിയായ ഇയാൾ ഉപ്പു വീട്ടിൽ കുടുംബാംഗമാണ്. പരാതി നൽകി ഒരു മാസമായിട്ടും പ്രതിയെ പിടികൂടാൻ വൈകിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിമാറിയിരുന്നു. ഉന്നത തലങ്ങളിൽ സ്വാധീനം ചെലുത്തി കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നു എന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതായിരുന്നു പോലീസിന്റെ മെല്ലെപ്പോക്ക്. ഒടുവിൽ മൈസൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കേളകം ഇൻസ്പെക്ടർ ഇതിഹാസ് താഹയുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായാണ് പിടികൂടിയത്. മതവസ്ത്രത്തിന്റെ മറവിൽ ഇത്തരം ക്രൂരതകൾ കാട്ടുന്നവർക്ക് നിയമം അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം. സഭ ചുമതലകളിൽ നിന്ന് ഇയാളെ നീക്കിയെങ്കിലും, ഒളിവിൽ കഴിയാൻ സഹായിച്ചവരിലേക്ക് കൂടി അന്വേഷണം എത്തേണ്ടതുണ്ട്. ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതുവരെ നമുക്ക് ഒന്നിച്ച് നിൽക്കാം. #Justice #KelakamCase #KeralaPolice #POCSO #CrimeReport #SocialJustice #AkhilJoshi #Arrested
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക