Image

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; യുവതീ പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരേ ദേവസ്വം ബോർഡ്‌

Published on 15 April, 2026
ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; യുവതീ പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരേ ദേവസ്വം ബോർഡ്‌

ശബരിമല യുവതി പ്രവേശന കേസില്‍ എന്‍എസ്എസ് വാദത്തിനെതിരെ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങള്‍, അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലകേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വിയാണ് കോടതിയിലെത്തിയത്.


ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനകളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരുകയായിരുന്നു. പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആണ് ഇന്നും വിശാല ഭരണഘടന ബെഞ്ചില്‍ നടന്നത്. പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണച്ച് ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ വാദം ഉന്നയിച്ചു.

കഴിഞ്ഞ തവണ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. ഹിന്ദുമതത്തില്‍ ഓരോ ആരാധനാലയങ്ങള്‍ക്കും പ്രത്യേക ആചാരമുണ്ടെന്നായിരുന്നു കോടതിയുടെ നീരിക്ഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക