
ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസിൽ ധാരണ.ബുധനാഴ്ച ചേർന്ന നേതൃയോഗത്തിലാണ് ധാരണ. മണ്ഡല പുനർനിർണയത്തെ എതിർത്ത് വോട്ടു ചെയ്യനാണ് തീരുമാനം.
തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.
പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ ബില്ല് പാസാക്കാൻ സര്‍ക്കാരിന് സാധിക്കൂ. കാരണം മൂന്നിൽ രണ്ട് ഭൂരിപക്ഷം ഈ ബില്ലുകള്‍ പാസാക്കാൻ അനിവാര്യമാണ്.