Image

സെന്റ് ലൂയി യൂണിവേഴ്സിറ്റിയുടെ 2026ലെ സാഹിത്യ പുരസ്‌കാരം ജൂമ്പ ലാഹിരി ഏറ്റു വാങ്ങി (പിപിഎം)

Published on 15 April, 2026
സെന്റ് ലൂയി യൂണിവേഴ്സിറ്റിയുടെ 2026ലെ സാഹിത്യ പുരസ്‌കാരം ജൂമ്പ ലാഹിരി ഏറ്റു വാങ്ങി (പിപിഎം)

മനുഷ്യാവസ്ഥകളെ കുറിച്ചുള്ള അന്വേഷണങ്ങൾ വികസിപ്പിക്കുന്ന എഴുത്തുകാർക്ക് സെന്റ് ലൂയി യൂണിവേഴ്സിറ്റി നൽകുന്ന 2026ലെ പുരസ്‌കാരം ഇന്ത്യൻ അമേരിക്കൻ  ജൂമ്പ ലാഹിരി ഏറ്റു വാങ്ങി. സെന്റ് ലൂയി ഷെൽഡൺ കൺസേർട് ഹാളിൽ ആയിരുന്നു ചടങ്ങ്.

റോഡ് ഐലൻഡിൽ ബംഗാളി കുടിയേറ്റക്കാരുടെ മകളായി ജനിച്ചു വളർന്ന ലാഹിരിക്ക് നാട്ടിൽ നിന്നുള്ള പറിച്ചു നടീൽ സർഗശക്തി തൊട്ടുണർത്തിയ വിഷയമായിരുന്നു. "ഞാൻ എവിടന്നു വന്നുവെന്നു ഒരു പുസ്തകവും എന്നോടു ചോദിച്ചിട്ടില്ല," അവർ പറഞ്ഞു. "അത്തരം ചോദ്യങ്ങൾ ഇല്ലാത്ത ലോകം പുസ്തകങ്ങളുടേതു മാത്രമാണ്."  

ആ വായനയിൽ നിന്നുണ്ടായ പ്രചോദനമാണ് 1999ലെ Interpreter of Maladies എന്ന ശേഖരത്തിൽ എത്തിച്ചത്. പുലിറ്റ്സർ പ്രൈസ് നേടികൊണ്ടുള്ള ആ തുടക്കം സാഹിത്യ ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമായി.

കുടിയേറ്റം, സാംസ്‌കാരികമായ പിഴുതു മാറ്റൽ, പ്രേമം എന്നിങ്ങനെയുള്ള വിഷയങ്ങൾ അവരുടെ രചനകളിൽ നിറയുന്നു.  The Namesake, The Lowland എന്നിങ്ങനെയുളള പുസ്തകങ്ങൾ കഴിഞ്ഞു 2012ൽ റോമിലേക്കു മാറിയ ലാഹിരി ഇറ്റാലിയൻ ഭാഷയിൽ എഴുത്തു തുടങ്ങി. In Other Words, Roman Stories എന്നീ പുസ്തകങ്ങൾ അവർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തു.

ബർണാഡ് കോളജിൽ ഇംഗ്ലീഷ് പ്രഫസറായ ലാഹിരി സെന്റ് ലൂയി യൂണിവേഴ്സിറ്റി അംഗീകരിച്ച പ്രതിഭകളുടെ നിരയിലേക്ക് എത്തിച്ചേർന്നു.

St. Louis Literary Award 2026 Goes To Jhumpa Lahiri

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക