
കലിഫോർണിയയിൽ മുൻ യുഎസ് ഹൗസ് സ്‌പീക്കർ നാൻസി പെലോസി ഒഴിഞ്ഞ കോൺഗ്രസ് ഡിസ്‌ട്രിക്‌ട് 11ലേക്കു മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ അമേരിക്കൻ സൈകത് ചക്രബർത്തി മുന്നേറ്റം നടത്തി. ഏറ്റവും പുതിയ ഡാറ്റ ഫോർ പ്രോഗ്രസ് പോളിൽ ടെക് സംരംഭകൻ സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വൈനരേക്കാൾ വെറും 5 പോയിന്റിനു മാത്രം പിന്നിലാണ്.
വൈനർ വോട്ട് ചെയ്യാൻ ഇടയുള്ളവരുടെ 33% പിന്തുണ നേടി നിൽക്കുമ്പോൾ ചക്രബർത്തി 28% നേടിയിട്ടുണ്ട്. ജൂണിലാണ് പ്രൈമറി.
മറ്റു സ്ഥാനാർഥികളിൽ സൂപ്പർവൈസർ കോണി ചാൻ 13% നേടിയപ്പോൾ ഇംഗ്ലീഷിൽ നടന്ന സർവേയിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ചൈനക്കാർ പങ്കെടുത്തു കാണില്ല എന്ന വിശദീകരണം വന്നു. രാഷ്ട്രീയത്തിൽ അഗാധമായ വേരുകളുള്ള സ്ഥാനാർഥിയാണ് ചാൻ.
ചക്രബർത്തി കനത്ത പരസ്യത്തെ ഏറെ ആശ്രയിക്കുന്നുണ്ട്. ഏപ്രിൽ 3-8 പോളിംഗിൽ 537 വോട്ടർമാരാണ് പങ്കെടുത്തത്.
റജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുകൾക്കിടയിൽ വൈനർ 47-26% മുൻതൂക്കം നേടിയിരുന്നു. എന്നാൽ മൊത്തം അനുകൂല വോട്ടർമാരുടെ ശതമാനത്തിൽ ചക്രബർത്തി മുന്നേറ്റം നടത്തി.
അദ്ദേഹം $1.5 മില്യൺ കാമ്പയിനിൽ ഇറക്കി.
Poll Shows Chakrabarti Surging Closer To Wiener