Image

ഛത്തീസ്ഗഢ് വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

Published on 14 April, 2026
ഛത്തീസ്ഗഢ്  വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

റായ്പുർ: ഛത്തീസ്​ഗഢിലെ വേദാന്ത ലിമിറ്റ‍ഡ് പവർ പ്ലാന്റിൽ ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ച് 10 തൊഴിലാളികൾ മരിച്ചു. 40നു മുകളിൽ പേർക്ക് പരിക്കേറ്റു. ചില തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ശക്തി ജില്ലയിലെ സിം​ഗിതാരായ് ​ഗ്രാമത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഉച്ചയ്ക്കു ശേഷമാണ് സ്ഫോടനമുണ്ടായത്.

സംഭവം നടന്നതിനു പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക