Image

അപകടത്തില്‍ പരിക്കേറ്റ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം: സംഭവത്തില്‍ യുവതിയുടെ മൊഴി വീണ്ടുമെടുക്കാന്‍ പൊലീസ്

Published on 14 April, 2026
അപകടത്തില്‍ പരിക്കേറ്റ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം: സംഭവത്തില്‍ യുവതിയുടെ മൊഴി വീണ്ടുമെടുക്കാന്‍ പൊലീസ്

അപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൊലീസ് തുടര്‍നടപടികളിലേക്ക്. ചൊവ്വാഴ്ച വീണ്ടും യുവതിയുടെ മൊഴിയെടുക്കാനാണ് നീക്കം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സബാദാണ് പ്രതി. സംഭവത്തെ പൊലീസ് നിസ്സാരവത്കരിച്ചുവെന്നും പ്രതിയെ നോട്ടീസ് നല്‍കി വിട്ടയച്ചുവെന്നും ആരോപണമുയര്‍ന്നതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡി.ജി.പി.ക്കു കൈമാറി. ആശുപത്രിയില്‍വെച്ച് യുവതിയോട് ഡിസ്ചാര്‍ജ് വാങ്ങിപ്പോകണമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കും. 

ആദ്യദിവസം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. എല്ലാനടപടിക്രമങ്ങളും പാലിച്ചാണ് കേസെടുത്തത്. തെളിവു ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാകാം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നടക്കം പൊലീസ് നടപടിയെ ന്യായീകരിച്ചു ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു


ആശുപത്രിയിലെത്തി എക്‌സ്‌റേ എടുക്കുമ്പോഴാണ് യുവതി ലൈംഗികാതിക്രമമുണ്ടായി എന്നു പറഞ്ഞത്. അപ്പോള്‍ത്തന്നെ ആശുപത്രിയില്‍നിന്ന് വിവരം പോലീസിനു ലഭിച്ചിരുന്നു. അപകടമുണ്ടായ സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറിയാണ് പ്രതിയുടെ വീട്. പോലീസിന് ഒന്നും മറയ്ക്കാനില്ലെന്നും ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു പറഞ്ഞു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ അന്വേഷണച്ചുമതല കായംകുളം ഡിവൈ.എസ്.പി. ടി. ബിനുകുമാറിനു നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക