Image

ആ ചിത്രം യേശുവിനെയല്ല, ഡോക്ടറെ ചിത്രീകരിക്കുന്നതെന്ന് ട്രംപ്

Published on 13 April, 2026
ആ ചിത്രം യേശുവിനെയല്ല, ഡോക്ടറെ ചിത്രീകരിക്കുന്നതെന്ന് ട്രംപ്

വാഷിംങ്‌ടൺ:   പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന രീതിയിലുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു.

ചിത്രം വിവാദമാകുകയും ദൈവദൂഷണമെന്ന് പലരും ആക്ഷേപിക്കുകയും ചയ്തു. ഇതോടെ  യേശുവിനെയല്ല,ഡോക്ടർ എന്ന നിലയിലുള്ള ചിത്രമാണിതെന്ന് ട്രംപ് വിശദീകരിച്ചു.

ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് അത്ഭുതകരമായി സുഖപ്പെടുത്തുന്ന രീതിയിലുള്ള ചിത്രമാണ് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് നടപടി. വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയിൽ കൈവെച്ച് പ്രാർത്ഥിക്കുന്നതും അദ്ദേഹത്തിന്റെ വിരലുകളിൽ നിന്ന് പ്രകാശം പുറപ്പെടുന്നതും ചിത്രത്തിൽ ഉണ്ടായിരുന്നു. പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും സ്റ്റാച്യൂ ഓഫ് ലിബർട്ടിയും ദൃശ്യമായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്ര വലതുപക്ഷക്കാരും ക്രൈസ്തവ സംഘടനകളും ഇതിനെതിരെ രംഗത്തെത്തി. ട്രംപിന്റെ കടുത്ത അനുയായികൾ പോലും ഇത് ദൈവനിന്ദ എന്ന വിമർശനമുയർത്തി.

ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക നടപടിയെ വിമർശിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വിവാദം നിലനിൽക്കെയാണ് യേശുവിനോട് സാമ്യമുള്ള ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്. മാർജറി ടെയ്‌ലർ ഗ്രീൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ന‌ടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.  

Join WhatsApp News
A reader 2026-04-13 19:54:49
കുറെ മാഗാ മലയാളികൾ ട്രമ്പിനെ ദൈവത്തിനു മുകളിലായി കാണാനും തയ്യാർ ആണ്.
Matt 2026-04-13 22:28:13
Serious concerns have been raised by lawmakers, mental‑health professionals, and some former allies in response to his recent behavior. Increasingly incoherent, volatile, or profane public statements — along with threats toward Iran and other erratic communications — have intensified doubts about his mental stability. Some psychiatrists and psychologists have publicly warned about signs they interpret as cognitive decline, as well as personality traits they describe as malignant narcissism, paranoia, or dangerous impulsivity. Many MAGA‑aligned Malayalees and Christians seem to mirror the troubling behavior and mindset of the leader they admire.
A reader 2026-04-14 01:28:37
@Matt. The MAGA Mallus don’t ADMIRE Trump, but ADORE him. Trump knows it. The post is just an Echo of it. DERANGED.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക