Image

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിക്കെതിരെ ലൈംഗികാതിക്രമമെന്ന പരാതി; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published on 13 April, 2026
വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിക്കെതിരെ ലൈംഗികാതിക്രമമെന്ന പരാതി; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ : വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 15 ദിവസത്തിനകം അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അംഗം വി ഗീതയാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഈ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സബാദിനെതിരെയാണ് കൊല്ലം സ്വദേശിയായ ഐ ടി ജീവനക്കാരി പരാതി നല്‍കിയിട്ടുള്ളത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയാറായില്ലെന്നും പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിലുള്‍പ്പെടെ വിശദാന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഏപ്രില്‍ നാലിനാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക