Image

യുഎസ് നീക്കം കടൽക്കൊള്ളയെന്നു ഇറാൻ (പിപിഎം)

Published on 13 April, 2026
യുഎസ് നീക്കം കടൽക്കൊള്ളയെന്നു ഇറാൻ (പിപിഎം)

ഹോർമുസ് കടലിടുക്കിൽ കൂടി പോകുന്ന കപ്പലുകൾക്കു ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നീക്കം കടൽക്കൊള്ളയാണെന്നു ഇറാൻ ആരോപിച്ചു. തിങ്കളാഴ്ച്ച നടപ്പിൽ വരുന്ന തുറമുഖ ഉപരോധം നിയമവിരുദ്ധമാണ്.  

ഇറാന്റെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഇറാൻ സൈന്യം എപ്പോഴും സജജമാണെന്നു ഇറാൻ സൈനിക കമാൻഡ് വ്യക്തമാക്കി. അവർ അത് നിർവഹിക്കും.

ഹോർമുസിൽ ഇറാൻ നിയന്ത്രണം നടപ്പാക്കുമെന്ന് വക്താവ് ആവർത്തിച്ചു. ഇറാനിയൻ തുറമുഖങ്ങളുടെ സുരക്ഷയെ വെല്ലുവിളിച്ചാൽ പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഒരൊറ്റ തുറമുഖങ്ങളും സുരക്ഷിതമാവില്ല.

Iran terms US naval blockade 'piracy'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക