
ഹോർമുസ് കടലിടുക്ക് തുറക്കാനുളള ദൗത്യത്തിൽ ഫ്രാൻസും ബ്രിട്ടനും പങ്കു വഹിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ തിങ്കളാഴ്ച്ച അറിയിച്ചു. മിഡിൽ ഈസ്റ്റ് സംഘർഷം അവസാനിപ്പിക്കാനുള്ള വിശാലമായ നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണിതെന്നു അദ്ദേഹം വ്യക്തമാക്കി.
തികച്ചും പ്രതിരോധ ദൗത്യം മാത്രമാണിത്. അതായത് നിലവിൽ യുദ്ധത്തിൽ ഏർപ്പെട്ട കക്ഷികൾ കൈക്കൊള്ളുന്ന സമീപനം ഉണ്ടാവില്ല.
സുപ്രധാനമായ കടലിടുക്കിൽ കൂടി കപ്പൽ ഗതാഗതം സുഗമമായി നടക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കാൻ വൈകാതെ സമ്മേളനം വിളിച്ചു കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ബ്രിട്ടൻ പങ്കാളിയാവും.
France, UK to lead mission to restore navigation in Hormuz