
കലിഫോർണിയ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നു താൻ പിന്മാറിയതായി ഡെമോക്രാറ്റിക് റെപ്. എറിക് സ്വാൽവെൽ (45) പ്രഖ്യാപിച്ചു. ലൈംഗിക അപവാദത്തിൽ പെട്ടതിനെ തുടർന്നാണിത്.
മുൻ സ്റ്റാഫ് അംഗത്തെ ലൈംഗികമായി ആക്രമിച്ചു, മറ്റു ചില സ്ത്രീകളോട് മോശമായി പെരുമാറി എന്നീ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്.
സി എൻ എന്നും സാൻഫ്രാന്സിസ്കോ ക്രോണിക്കിളും റിപ്പോർട്ട് ചെയ്ത ആരോപണങ്ങളെ കുറിച്ച് ജസ്റ്റിസ് ഡിപ്പാർട്ടമെന്റ് ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വാൽവെൽ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഞായറാഴ്ച്ച 'തെറ്റായ വിലയിരുത്തലു'കൾക്കു അദ്ദേഹം കുടുംബത്തോടും സ്റ്റാഫിനോടും സ്നേഹിതരോടും മാപ്പു ചോദിച്ചു.
യുഎസ് ഹൗസിലെ അംഗത്വത്തെ കുറിച്ച് അദ്ദേഹം മിണ്ടിയിട്ടില്ല.
Rep. Swalvel suspends run for Ca governor