
ഇസ്ളാമാബാദിൽ യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടത്തിനു പിന്നാലെ, ഹോർമുസ് കടലിടുക്ക് യുഎസ് ഉപരോധിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ ലോകത്തെ കൊള്ളയടിക്കയാണെന്നു ആരോപിച്ച ട്രംപ്, അതു വച്ചു പൊറുപ്പിക്കില്ലെന്നു വ്യക്തമാക്കി.
ഇറാൻ നടപ്പാക്കുന്ന ടോൾ കൊടുത്തു ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന ആരെയും കടത്തി വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചർച്ചയിൽ തീർപ് ഉണ്ടായില്ലെങ്കിലും അതു ഭംഗിയായി മുന്നോട്ടു പോയെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ ആണവ പദ്ധതിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇറാൻ തയാറായില്ല. "യഥാർഥത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം അതായിരുന്നു."
യുഎസ് നാവിക സേന ഉടൻ തന്നെ ഹോർമുസിൽ പ്രവേശിക്കാനോ അവിടന്നു പോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും തടയുമെന്നു ട്രംപ് പറഞ്ഞു. "ഒരു ഘട്ടത്തിൽ നമ്മൾ എല്ലാ കപ്പലുകളും അനുവദിക്കും. പക്ഷെ അതിനുള്ള തടസം എവിടെയോ മൈൻ കിടപ്പുണ്ടെന്ന ഇറാന്റെ വിരട്ടലാണ്. ആർക്കും സത്യം അറിയില്ല.
"ഇത് ലോകത്തെ പിടിച്ചു പറിക്കുന്ന ഏർപ്പാടാണ്. രാജ്യങ്ങളെയും നേതാക്കളെയും. പ്രത്യേകിച്ച് യുഎസിനെ. അതൊരിക്കലും അനുവദിക്കില്ല."
Trump announces blockade of Hormuz