Image

വനിതാ സംവരണ ബില്‍: പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എം പിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി

Published on 12 April, 2026
വനിതാ സംവരണ ബില്‍: പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എം പിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി ; വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് എല്ലാ എം പിമാര്‍ക്കും കത്തയച്ച് പ്രധാന മന്ത്രി. പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഏപ്രില്‍ 16, 17, 18 തീയതികളിലാണ് ചര്‍ച്ച.

ചര്‍ച്ചക്ക് എത്തിച്ചേരാന്‍ ബി ജെ പി എല്ലാ പാര്‍ട്ടി എം പിമാര്‍ക്കും വിപ്പ് നല്‍കി. 

അതിനിടെ, എതിര്‍പ്പ് അറിയിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് മറുപടിക്കത്തയച്ചു. നടപ്പാക്കുന്ന തീയതിയിലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.

വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകള്‍ സംവരണം ചെയ്യുകയാണ് ബില്ലിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. ഓരോ സംസ്ഥാനത്തും നിലവിലുള്ള പാര്‍ലമെന്റ് സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുവാനാണ് കേന്ദ്ര നീക്കം. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ലോക്‌സഭയില്‍ ഇനി 816 സീറ്റുകള്‍ ഉണ്ടാകും. 273 സീറ്റുകള്‍ വനിതാ എംപിമാര്‍ക്ക് സംവരണം ചെയ്തും. കേരളത്തില്‍ 30 ലോക്സഭാ സീറ്റുകളുണ്ടാകും. നിയമസഭാ സീറ്റുകള്‍ 210 ആകും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക