Image

കരാറില്ല: യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസ്

Published on 12 April, 2026
കരാറില്ല: യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ്  ജെഡി വാൻസ്

വാഷിംഗ്ടൺ, ഡി.സി: പാക്ക് തലസ്ഥാനമായ  ഇസ്ലാമാബാദിൽ 20 മണിക്കൂറിലധികം നീണ്ട ചർച്ചകൾ നടന്നുവെങ്കിലും ഇറാനുമായി കരാറിൽ എത്തിച്ചേരുന്നതിൽ പരാജയപ്പെട്ടുവെന്ന്   വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു.

വാഷിംഗ്ടണിന്റെ നിബന്ധനകൾ അംഗീകരിക്കാൻ ടെഹ്‌റാൻ വിസമ്മതിച്ചത് 'അമേരിക്കയ്ക്ക് മോശം വാർത്തയാണ്. പക്ഷെ അതിനേക്കാൾ  വളരെ മോശം വാർത്തയാണ് ഇറാന്"  വൈസ് പ്രസിഡന്റ് വാൻസ്‌  മുന്നറിയിപ്പ് നൽകി.

"ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ചർച്ച് നടത്തുന്നു. ഇറാനികളുമായി നിരവധി കാര്യമായ ചർച്ച നടത്തി എന്നതാണ് ആകെയുള്ള  നല്ല വാർത്ത.  കരാറിൽ എത്തിയിട്ടില്ല എന്നതാണ് മോശം വാർത്ത," ഞായറാഴ്ച പുലർച്ചെ   പത്രസമ്മേളനത്തിൽ വാൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഎസ്   നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ടെഹ്‌റാൻ നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിച്ചുവെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.

“ഞങ്ങളുടെ  നിബന്ധനകൾ ഞങ്ങൾ  വ്യക്തമാക്കിയിട്ടുണ്ട്.  ഏതൊക്കെ കാര്യങ്ങളിൽ അവരെ ഉൾക്കൊള്ളാൻ  തയ്യാറാണ്, ഏതൊക്കെ കാര്യങ്ങളിൽ  ഉൾക്കൊള്ളാൻ  തയ്യാറല്ല, എന്നിവ  കഴിയുന്നത്ര വ്യക്തമാക്കിയിട്ടുണ്ട്.  അവർ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറല്ല ,” അദ്ദേഹം പറഞ്ഞു.

ഇറാൻ ആണവായുധ ശേഷി നേടുന്നത് തടയുന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യമാണെന്ന് വാൻസ് ഊന്നിപ്പറഞ്ഞു.

“ലളിതമായി പറഞ്ഞാൽ  അവർ   ആണവായുധം തേടുകയില്ലെന്നും  ആണവായുധം ഉണ്ടാക്കാൻ  പ്രാപ്തരാക്കുന്ന ഉപകരണങ്ങൾ തേടുകയുമില്ല എന്ന ഉറപ്പ് ലഭിക്കേണ്ടതുണ്ട് ,” അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടൺ ടെഹ്‌റാനിൽ നിന്ന്  ദീർഘകാല ഉറപ്പുകളാണ് തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇറാൻ ആണവായുധം ഇപ്പോൾ വികസിപ്പിക്കരുതെന്ന്   മാത്രമല്ല, രണ്ട് വർഷത്തിനുശേഷവും, ദീർഘകാലത്തേക്കും അതുണ്ടാവാൻ പറ്റില്ല.  

യു.എസ് . കടുംപിടുത്തം  കാട്ടിയില്ലെന്നും പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ഉത്തമ വിശ്വാസത്തോടെയാണ് ചർച്ച  നടത്തിയതെന്നും അദ്ദേഹം  വിശേഷിപ്പിച്ചു.

"ഞങ്ങൾ വളരെ ഫ്ലെക്സിബിൾ ആയിരുന്നു  എന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വളരെ സഹാനുഭൂതിയും കാട്ടി.  പ്രസിഡന്റ് ഞങ്ങളോട് പറഞ്ഞു,  കരാർ നേടാൻ പരമാവധി ശ്രമിക്കണം എന്ന് . ഞങ്ങൾ അത് ചെയ്തു, പക്ഷേ നിർഭാഗ്യവശാൽ, ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല," അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ പ്രസിഡന്റുമായി സ്ഥിരമായി സംസാരിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ 21 മണിക്കൂറിനുള്ളിൽ  അദ്ദേഹവുമായി എത്ര തവണ സംസാരിച്ചുവെന്ന് എനിക്കറിയില്ല," അദ്ദേഹം പറഞ്ഞു, ചർച്ചകളിലുടനീളം ഉദ്യോഗസ്ഥർ വിശാലമായ ദേശീയ സുരക്ഷാ സംഘവുമായി ബന്ധം പുലർത്തിയിരുന്നു.

വാഷിംഗ്ടൺ അതിന്റെ അന്തിമ നിർദ്ദേശം പരിഗണിക്കുന്നത് മുന്നോട്ടുവച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

"വളരെ ലളിതമായ ഒരു നിർദേശം മുന്നോട്ട് വച്ച ശേഷമാണ്  ഞങ്ങൾ ഇവിടെ നിന്ന് പോകുന്നത്- വാൻസ് പറഞ്ഞു.

Join WhatsApp News
chacko 2026-04-12 03:37:17
Trump says two US destroyers passed through straight of Hormuz and are in the persian gulf. If that is true, then I would say this talk was all a smoke screen to get two ships full of special op teams into the persian gulf. Iran would kill eveyone of them if the US had tried any other way to get those men into the gulf. If that guess of mine is correct, then Iran got fooled a third time, and I say Iran never learns. That goes for russia too. Both of them may have brains but not smart. So the saying has to be changed... fooled me once, shame on me; foole me twice, shame on me; fooled me trice, shame on me; fooled me quarce, quince, sence, septence, octence, novence, tonce, Shame On Me.
Jayan varghese 2026-04-12 06:36:36
ഇറാനെ അണ്വായുധ അന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതും പാക്കിസ്ഥാനെ മത തീവ്രവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതും ഓർത്തഡോക്സ് കാരെ പള്ളിപിടുത്ത പരിപാടിയിൽ നിന്ന് പിന്തിരിപ്പിക്കുന്നതും ഒരുപോലെ വിഷമകരമായ ഒരു പ്രിക്രിയ ആയിരിക്കും ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക