Image

ഹൃദയാഘാതം; പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആശുപത്രിയിൽ

Published on 11 April, 2026
ഹൃദയാഘാതം;  പ്രശസ്ത ഗായിക  ആശ ഭോസ്‌ലെ  ആശുപത്രിയിൽ

മുംബൈ:   പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. നിലവിൽ‌ അടിയന്തര മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്..

ആശ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് അവരുടെ കുടുംബം ഇതുവരെ പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. സംഗീത മേഖലയിൽ 70 വർഷത്തിലേറെ പരിചയസമ്പത്തുള്ള ബഹുമുഖ പ്രതിഭയാണ് ആശ ഭോസ്‌ലേ. ദാദാസാഹെബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ, ദേശീയ ചലചിത്ര അവാർഡുകൾ എന്നിവയ്ക്ക് അർഹയായിട്ടുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക