
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്താബ ഖമനേയിയുടെ ആരോഗ്യനിലയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. ഫെബ്രുവരിയിൽ നടന്ന അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുജ്താബയുടെ മുഖത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി, യുദ്ധത്തിന്റെ തുടക്കത്തിൽ തന്റെ പിതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മുഖത്തും കാലിലും ഉണ്ടായ ഗുരുതരമായ പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ച് വരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28ന്, സംഘർഷത്തിന്റെ ആദ്യ ദിവസത്തിൽ മധ്യ ടെഹ്‌റാനിലെ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ മൊജ്തബ ഖമനേയിയുടെ മുഖം വികൃതമാവുകയും അദ്ദേഹത്തിന്റെ കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ശാരീരികമായ പരിമിതികൾ ഉണ്ടെങ്കിലും ഓഡിയോ കോൺഫറൻസിങ് വഴി അദ്ദേഹം ഉന്നതതല യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുന്നുണ്ട്. പരിക്കുകൾ ഗൗരവകരമാണെങ്കിലും അദ്ദേഹത്തിന്റെ മനക്കരുത്തിന് ഇടിവുസംഭവിച്ചിട്ടില്ലെന്നും ഭരണപരമായ തീരുമാനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.