
ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ ശനിയാഴ്ച്ച ഇസ്ലാമാബാദിൽ ആരംഭിച്ചു. അഞ്ചു മണിക്കൂർ വൈകിയാണ് ചർച്ചകൾ ആരംഭിച്ചതെന്നു പാക്ക് മാധ്യമങ്ങൾ അറിയിച്ചു.
ഇരു ഭാഗത്തെയും പ്രതിനിധി സംഘങ്ങൾ നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഏതാനും സന്ദേശങ്ങൾ അവർ പാക്ക് മധ്യസ്ഥർ വഴി കൈമാറി.
അതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാൻ വിതറിയ മൈനുകൾ കണ്ടെത്തി നീക്കം ചെയ്യാൻ അവർക്കു കഴിയുന്നില്ലെന്നു റിപ്പോർട്ടുണ്ട്. മൈനുകൾ യുഎസ് നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.
എന്നാൽ അതിനായി യു എ ഇയുടെ ഫുജൈറ തുറമുഖത്തു നിന്നു ഹോർമുസിലേക്കു പുറപ്പെട്ട യുഎസ് കപ്പൽ ഇറാന്റെ താക്കീതിനെ തുടർന്ന് മടങ്ങിപ്പോയെന്നു പിന്നീട് വന്ന റിപ്പോർട്ടുകളിൽ കാണുന്നു.
ഖത്തർ ബാങ്ക് ഉൾപ്പെടെ ഏതാനും ബാങ്കുകളിൽ ഇറാന്റെ നിക്ഷേപങ്ങൾക്കു ഏർപ്പെടുത്തിയിരുന്ന ഉപരോധം ട്രംപ് പിൻവലിച്ചെന്നു ചില മിഡിൽ ഈസ്റ്റ് മാധ്യമങ്ങൾ അറിയിക്കുന്നു.
Talks begin in Islamabad