Image

പാക്കിസ്ഥാൻ മധ്യസ്ഥനായി മാന്യത നേടിയത് ഇന്ത്യയുടെ നയതന്ത്ര പരാജയമെന്നു കോൺഗ്രസ് (പിപിഎം)

Published on 11 April, 2026
 പാക്കിസ്ഥാൻ മധ്യസ്ഥനായി മാന്യത നേടിയത് ഇന്ത്യയുടെ നയതന്ത്ര പരാജയമെന്നു കോൺഗ്രസ് (പിപിഎം)

പശ്ചിമേഷ്യൻ പ്രതിസന്ധി തീർക്കാൻ പാക്കിസ്ഥാനു യുഎസ് നൽകിയ ബഹുമാന്യമായ റോൾ ഒഴിവാക്കാൻ കഴിയാത്തത് മോദി സര്ക്കാറിന്റെ നയതന്ത്ര പരാജയമാണെന്നു കോൺഗ്രസ് പാർട്ടി ശനിയാഴ്ച്ച കുറ്റപ്പെടുത്തി.  

പാർട്ടിയുടെ ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ കുറിച്ചു: "യുഎസ്-ഇറാൻ ചർച്ചകൾ ഇസ്ലാമബാദിൽ ആരംഭിക്കുമ്പോൾ ശാശ്വത സമാധാനം ഉണ്ടാവുമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആഗ്രഹിക്കുന്നു. ഇസ്രയേൽ അയൽ രാജ്യങ്ങളെ നിരന്തരം ആക്രമിച്ചതു കൊണ്ടാണ് ഈ സ്ഥിതി വിശേഷം ഉണ്ടായത്.  

"പശ്ചിമേഷ്യയിൽ സമാധാനം വേഗത്തിൽ ഉണ്ടാവണം. ഫെബ്രുവരി 28നു യുഎസ്-ഇസ്രയേലി ആക്രമണം ഉണ്ടാവുന്നതിനു മുൻപുള്ള സ്ഥിതിയിലേക്ക് ഹോർമുസ് കടലിടുക്ക് മടങ്ങണം."

ഭീകരവാദത്തിന്റെ പേരിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ നയം പാളിയെന്നു രമേശ് ചൂണ്ടിക്കാട്ടി.

മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു തൊട്ടു പിന്നാലെ യുദ്ധം ആരംഭിച്ചത് ലോക വേദിയിൽ ഇന്ത്യയുടെ അന്തസ് ഇടിച്ചെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ചർച്ചകളിൽ ഇന്ത്യക്കു എന്തുകൊണ്ടാണ് ഒരു പങ്കും ഉണ്ടാവാതെ പോയതെന്നു രമേശ് ചോദിച്ചു. "പാക്കിസ്ഥാൻ എങ്ങിനെയാണ് മുൻപൊരിക്കലും ഇല്ലാതിരുന്ന നയതന്ത്ര വേഷം നേടിയത്?

2008 മുംബൈ ഭീകരാക്രമണം കഴിഞ്ഞു മൻമോഹൻ സിംഗ് സർക്കാർ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിൽ വിജയിച്ചിരുന്നു എന്നും രമേശ് ചൂണ്ടിക്കാട്ടി.

Congress faults govt's diplomacy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക