Image

നേമത്ത് ബിജെപി വോട്ടർമാർക്ക് ഗൂഗിൾ പേ വഴി പണം നൽകിയെന്ന് ശിവൻകുട്ടി; ഒരു വോട്ടിന് 15,000 രൂപ വരെ കൊടുത്തു

Published on 11 April, 2026
നേമത്ത് ബിജെപി വോട്ടർമാർക്ക് ഗൂഗിൾ പേ വഴി പണം നൽകിയെന്ന്  ശിവൻകുട്ടി; ഒരു വോട്ടിന് 15,000 രൂപ വരെ  കൊടുത്തു

തിരുവനന്തപുരം: നേമത്ത് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി. തുല്യം തുല്യമുള്ള മത്സരമാണ് നടന്നത്. ഒരു വോട്ടിന് 15,000 രൂപ വരെ ബിജെപി കൊടുത്തു. ഗൂഗിൾ പേ ചെയ്താണ് പണം കൊടുത്തത്.

മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം യുഡിഎഫ് സ്ഥാനാർഥി നടത്തിയെന്നും ശിവൻകുട്ടി പറഞ്ഞു. കാലുമാറ്റക്കാരേയും കൂറുമാറ്റക്കാരേയും ഉൾപ്പെടുത്തിയുള്ള പാനൽ ആയിരുന്നു യുഡിഎഫിന്‍റേത്.

രേവന്ത് റെഡ്ഢിക്ക് ഡയലോഗ് എഴുതിക്കൊടുത്തത് കേരളത്തിലെ നേതാക്കളാണ്. അതിൽ കെ.സി.വേണുഗോപാലിനും പങ്കുണ്ട്. മതേതര വോട്ടുകൾ എൽഡിഎഫിന് വരാനാണ് സാധ്യത. വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്ന് വി.ശിവൻകുട്ടി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക