
ഇസ്ലാമാബാദിൽ യുഎസുമായുള്ള ചർച്ചയ്ക്കു ഇറാന്റെ പ്രതിനിധി സംഘത്തെ നയിക്കുന്ന സ്‌പീക്കർ മുഹമ്മദ് ഗാലിബഫ് വിമാനത്തിന്റെ സീറ്റുകളിൽ മിനാബ് കൂട്ടക്കൊലയിൽ മരിച്ച കുട്ടികളുടെ പാദങ്ങളും ബാക്ക്പാക്കുകളും റോസാപ്പൂക്കളും വച്ചു.
ഫെബ്രുവരി 28നു യുഎസ്, ഇസ്രയേലി സേനകൾ ആക്രമണം തുടങ്ങിയപ്പോൾ ഇറാനിലെ മിനാബിൽ 168 സ്കൂൾ കുട്ടികളെ കൊലപ്പെടുത്തിയിരുന്നു. ഇറാൻ തന്നെയാണ് അതു ചെയ്തതെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞെങ്കിലും അമേരിക്കയുടെ ടോമാഹോക് മിസൈൽ ആയിരുന്നു സ്കൂൾ കെട്ടിടം തകർത്തതെന്നു തെളിവ് കിട്ടി.
ഇസ്ളാമാബാദിലേക്കു പറക്കുമ്പോൾ ഗാലിബഫ് ആ ദുഃഖസ്മരണ ഉണർത്തുകയും മരിച്ച കുട്ടികളെ ആദരിക്കയും ചെയ്തു. വിമാനത്തിനുള്ളിൽ നിരവധി സീറ്റുകൾ ഒഴിച്ചിട്ടാണ് പടങ്ങളും മറ്റും വയ്ക്കാൻ ഇടമുണ്ടാക്കിയത്.
എക്‌സിൽ ചിത്രങ്ങൾ പങ്കുവച്ച ഗാലിബഫ് കുറിച്ചു: "ഈ ഫ്ലൈറ്റിൽ എന്റെ സഹയാത്രികർ, മിനാബ് 168."
ചർച്ചകളിൽ ഈ വിഷയം ഇറാൻ ഉന്നയിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തെ ഓർമപ്പെടുത്താനായിരിക്കും.
ഇസ്ലാമാബാദിൽ വിമാനം ഇറങ്ങിയ ശേഷം ഗാലിബഫ് പറഞ്ഞത് ഇറാൻ 'നല്ല ഉദ്ദേശത്തോടെ' ചർച്ചകളിൽ പ്രവേശിക്കുന്നു എന്നാണ്. "എന്നാൽ ഞങ്ങൾ ആരിലും വിശ്വാസം അർപ്പിക്കുന്നില്ല."
അമേരിക്കയുമായി നടന്നിട്ടുള്ള ചർച്ചകളിലൊന്നും അവരുടെ നിലപാട് സ്വീകരിക്കാൻ ഇറാന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഓർമിച്ചു. അവർ കരാർ പാലിക്കുന്നവരുമല്ല.
"അമേരിക്ക യഥാർഥ കരാറിനു തയാറാവണം. ഇറാൻ ജനതയുടെ അവകാശങ്ങളെ മാനിക്കണം. അപ്പോൾ ഞങ്ങളും തയ്യാറാവുന്നു എന്നവർ കാണും."
Iran Speaker carries photos of Minab attack victims on flight to Pakistan