Image

വിശ്വഹിന്ദു പരിഷദിന്റെ പരിപാടി റദ്ദാക്കിയതിനെ ഐ എ എം സി സ്വാഗതം ചെയ്തു (പിപിഎം)

Published on 11 April, 2026
 വിശ്വഹിന്ദു പരിഷദിന്റെ പരിപാടി റദ്ദാക്കിയതിനെ ഐ എ എം സി സ്വാഗതം ചെയ്തു (പിപിഎം)

വിശ്വഹിന്ദു പരിഷദ് പങ്കാളിത്തത്തോടെ മെരിലാൻഡ് മോണ്ട്ഗോമറി പബ്ലിക് ലൈബ്രറിയിൽ ഞായറാഴ്ച്ച നടത്താനിരുന്ന പരിപാടി ഉപേക്ഷിച്ചതിനെ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (ഐ എ എം സി) സ്വാഗതം ചെയ്‌തു. ഹിന്ദി ഭാഷാ പരിപോഷണത്തിനു എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ ഹിന്ദു മേധാവിത്വവും മറ്റു സമുദായങ്ങൾക്കു നേരെ വിദ്വേഷവും പ്രചരിപ്പിക്കുന്ന പരിഷദ് പങ്കാളിയാവുന്നതിനെ ഐ ഇ എം സി ഉൾപ്പെടെ സാമൂഹ്യ സംഘടനകളും പൗരാവകാശ വാദികളും ഉൾപ്പെട്ട സഖ്യം ആവശ്യപ്പെട്ടിരുന്നു.

ഐ എ എം സി നാഷണൽ പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു: "ഇത് ഉചിതമായ തീരുമാനമാണ്. വൈവിധ്യമുള്ള സമൂഹത്തിൽ ഉയർന്ന ആശങ്കയോട് പ്രതികരിച്ച 
ലൈബ്രറിക്കു ഞങ്ങൾ നന്ദി പറയുന്നു.

"അത്തരമൊരു പങ്കാളിത്തം ഒരിക്കലും പാടില്ലായിരുന്നു. വിശ്വഹിന്ദു പരിഷദ് ഒരു വിദ്വേഷ പ്രചാരണ ഗ്രൂപ്പാണ്. വിദേശത്തെ ഒരു സർക്കാരിനോടും അവരുടെ രാഷ്ട്രീയ പ്രസ്ഥാനത്തോടും ചേർന്നു നിന്നു പ്രവർത്തിക്കുന്നവർ. പൊതു സ്ഥാപനങ്ങൾ ജാഗ്രതയോടെ നിന്ന് അത്തരം ആദർശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഇടം നൽകാതിരിക്കണം."

ഐ എ എം സി മെരിലാൻഡ് ചാപ്റ്റർ വൈസ് പ്രസിഡന്റ് സഹീർ മുഹമ്മദ് പറഞ്ഞു: "ഹിന്ദി എല്ലാ മതവിശ്വാസികളും സംസാരിക്കുന്ന ഭാഷയാണ്. എല്ലാ സൗത്ത് ഏഷ്യൻ ഭാഷകളുടെയും വളർച്ചയ്ക്കു ഞങ്ങൾ പിന്തുണ നൽകുന്നു. പക്ഷെ ഭാഷയുടെ പരിപോഷണത്തിനു മതത്തിന്റെ ലേബൽ ആവശ്യമില്ല." 

ഹിന്ദി ഭാഷ ആഘോഷിക്കാൻ എന്ന പേരിൽ നടത്തുന്ന ചടങ്ങു ഹിന്ദുത്വ രാഷ്ട്രീയ വേദിയായി മാറുമെന്ന ആശങ്കയ്ക്കു കാരണം പരിഷദിന്റെ പങ്കാളിത്തമാണെന്നു എതിർപ്പുയർത്തിയ സഖ്യം നേരത്തെ ചൂണ്ടിക്കാട്ടി. പരിഷദ് ബന്ധമുള്ള സംഘടനകളുടെ പ്രചാരണ വേദിയായി അതു മാറും.

സാംസ്‌കാരിക, ഭാഷാ പരിപാടികളോട് എതിർപ്പില്ലെന്നു സഖ്യം വ്യക്തമാക്കി. എന്നാൽ അതിൽ വി എച് പി എയുടെ പങ്കിനോട് എതിർപ്പുണ്ട്.

IAMC welcomes cancellation of VHPA event 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക