
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിന്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സി.എം.എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സെയ്ഫ്. വീട്ടിൽ കുളിച്ചുകൊണ്ടിരിക്കെയാണ് സെയ്ഫിന് ഇടിമിന്നലേറ്റത്.
മൃതദേഹം നിലവിൽ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.