Image

കേരളത്തിന് ആവശ്യം വി ഡി സതീശനെ: സതീശന്റേത് ഉജ്ജ്വലമായ പ്രവര്‍ത്തന രീതി ; മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരസ്യപിന്തുണയുമായി മുഹമ്മദ് ഷിയാസ്

Published on 10 April, 2026
കേരളത്തിന് ആവശ്യം വി ഡി  സതീശനെ: സതീശന്റേത്  ഉജ്ജ്വലമായ പ്രവര്‍ത്തന രീതി ; മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്  പരസ്യപിന്തുണയുമായി മുഹമ്മദ് ഷിയാസ്

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ പരസ്യമായി പിന്തുണച്ച് എറണാകുളം ഡിസിസി അധ്യക്ഷനും കൊച്ചി നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുമാ മുഹമ്മദ് ഷിയാസ്. കേരളത്തിന് വേണ്ടത് വിഡി സതീശന്റെ പ്രവര്‍ത്തന രീതിയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എറണാകുളത്തുനിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണമെന്ന് ഷിയാസ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഡി സതീശന്‍ ഉജ്ജ്വലമായ പ്രവര്‍ത്തനമാണ് നടത്തിയത്. നിയമസഭയ്ക്ക് അകത്തും പുറത്തും കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നയാളാണ് സതീശന്‍. അത് ജനങ്ങള്‍ മനസിലാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കേരളത്തിന് എന്താണ് വേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സതീശന്‍ കഴിഞ്ഞിട്ടുണ്ട്. സതീശന്‍ മുഖ്യമന്ത്രിയാകാന്‍ ജനം ആഗ്രഹിക്കുന്നു. സതീശനെ പോലെയുള്ള നേതാക്കളാണ് കേരളത്തിനാവശ്യം. എല്ലാജനവിഭാഗങ്ങളെയും യോജിപ്പിച്ച് കൊണ്ടുപോകാനും സതീശന് കഴിഞ്ഞിട്ടുണ്ട്. ജനം ആഗ്രഹിക്കുന്ന പോലെ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്'. ഷിയാസ് പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സതീശന് പരസ്യപിന്തുണയുമായി ഷിയാസ് രംഗത്തുവന്നത്. 

ആരാവും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി ഇങ്ങനെ; ആലപ്പുഴയില്‍ നിന്നാണോ, എറണാകുളത്ത് നിന്നാണോ എന്നറിയില്ല, കേരളത്തില്‍ നിന്നുള്ള ആളാവും മുഖ്യമന്ത്രി എന്നായിരുന്നു. യുഡിഎഫിന് കംഫര്‍ട്ടബിളായ ഭൂരിപക്ഷം ലഭിക്കും. ഇരട്ട വോട്ടുകള്‍ മരിച്ചവര്‍, സ്ഥലത്തില്ലാത്തവര്‍ തുടങ്ങിയവരുടെ വോട്ടുകളും നേരത്തെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ എസ്ഐആര്‍ വന്നതോടെ ഇതൊക്കെ മാറി. കൂടാതെ കള്ളവോട്ടു ചെയ്യാനുള്ള സാധ്യതകളും കുറഞ്ഞു. ഇത് പോളിങ് വര്‍ധിക്കാന്‍ ഒരു കാരണമാണ്. മറ്റൊന്ന് ഭരണമാറ്റത്തിനായി ജനങ്ങള്‍ അത്യാവേശത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ തയ്യാറായി എന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക