Image

മോദിയെ വധിക്കാൻ പദ്ധതിയിട്ട 3 പേർ അറസ്റ്റിൽ; വൻ തുക പാരിതോഷികം തേടി പ്രതികൾ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്

Published on 10 April, 2026
മോദിയെ വധിക്കാൻ പദ്ധതിയിട്ട 3 പേർ അറസ്റ്റിൽ; വൻ തുക പാരിതോഷികം തേടി  പ്രതികൾ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ ബിഹാറിൽ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. 2022 ൽ കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും പ്രതി ആസൂത്രണം ചെയ്തിരുന്നു.

പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്. 22 ദിവസത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാമെന്നും ഇതിന് തങ്ങൾക്ക് സിഐഎ പാരിതോഷികം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം. പരിശോധനയിൽ പ്രതികളുടെ പക്കൽ നിന്ന് ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകളോ രാജ്യവിരുദ്ധ സംഘടനകളോ ആയി ബന്ധമുള്ളവരാണോ ഇവരെന്നും അന്താരാഷ്ട്ര സംഘടനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക