
പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. പാലക്കാട് റിട്ടേണിങ് ഓഫീസറാണ് ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സിവി ബാലനും റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ മൊഴി നല്‍കി. റിട്ടേണിങ് ഓഫീസറായ ആര്‍ഡിഒ നാളെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
സുപ്രിംകോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കാനെത്തിയത്. ആരോപണം ശോഭ പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുകളുടെ മൊഴിയും ആര്‍ഡിഒ രേഖപ്പെടുത്തും.