
ചൈനീസ് നിർമിത മിസൈലുകൾ പാക്കിസ്ഥാൻ ഇറാനു കൈമാറി എന്ന ആരോപണം നിലനിൽക്കെ അവരെ സത്യസന്ധരായ മാധ്യസ്ഥരായി എങ്ങിനെ കാണുമെന്നു പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഭരണത്തിൽ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജനറൽ മൈക്ക് ഫ്ലിൻ. ആ ചൈനീസ് മിസൈലുകൾ ഇറാൻ ഒരു യുഎസ് വിമാനവാഹിനി കപ്പലിനു നേരെ ഉപയോഗിച്ചെന്ന റിപ്പോർട്ട് ഫ്ലിൻ ഉദ്ധരിച്ചു.
ഇതൊരു യുദ്ധക്കുറ്റം ആണെന്നു ഫ്ലിൻ ചൂണ്ടിക്കാട്ടി. ചൈനയ്ക്കു താക്കീതു നൽകണം.
യുഎസ് യൂണിവേഴ്സിറ്റികളിലേക്കു 50,000 വിദ്യാർഥികളെ കൂടി അയക്കാൻ ചൈനയ്ക്കു കഴിയരുതെന്നു അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിൽ യുദ്ധത്തിൽ ഇറങ്ങിയ യുഎസ് ഇനി വൻ വിജയം നേടണമെന്ന് ഫ്ലിൻ പറഞ്ഞു.
Trump's ex-advisor claims Iran used China-supplied missiles via Pakistan