
മിഡിൽ ഈസ്റ്റ് യുദ്ധവിരാമത്തിൽ പ്രതിസന്ധി ഒഴിവാക്കാൻ ലെബനനു നേരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്നു പ്രസിഡന്റ് ട്രംപ് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് നിർദേശിച്ചു. അതേ തുടർന്നു ലെബനനുമായി അടുത്തയാഴ്ച്ച വാഷിംഗ്ടണിൽ ചർച്ച ആരംഭിക്കുമെന്നു ഇസ്രയേൽ അറിയിച്ചു.
ബുധനാഴ്ച്ച നെതന്യാഹുവിനെ വിളിച്ചതായി ട്രംപ് അറിയിച്ചു. യുദ്ധവിരാമത്തിനു സഹായിക്കുന്ന പങ്കാളിയാവാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ലെബനനിൽ വെടിനിർത്താൻ തീരുമാനമില്ലെന്നു നേരത്തെ പറഞ്ഞ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തിരുത്തി. 10 മിനിറ്റിൽ 100 മിസൈൽ വിട്ടു 254 പേരെ ചൊവാഴ്ച്ച രാത്രി വധിച്ച ഇസ്രയേലിനെ ന്യായീകരിച്ച വാൻസ് ഇപ്പോൾ ട്രംപിന്റെ നിലപാടിനെ പിന്താങ്ങുന്നു.
ഹിസ്‌ബൊള്ള തീവ്രവാദികളെ നിരായുധരാക്കാൻ ലെബനനോട് ആവശ്യപ്പെടുമെന്നു നെതന്യാഹു പറഞ്ഞു. ലെബനനിലെ യുഎസ് അംബാസഡർ മൈക്കൽ ഇസ ആയിരിക്കും യുഎസ് സംഘത്തെ ചർച്ചയിൽ നയിക്കുക.
തെക്കൻ ലെബനനിൽ നിന്നു ജനങ്ങൾ കൂട്ടത്തോടെ ഒഴിയണമെന്നു വ്യാഴാഴ്ച്ച ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേൽ ആക്രമണം തുടർന്നാൽ ഇറാൻ തിരിച്ചടിയും തുടരുമായിരുന്നു എന്നി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സായിദ് ഖത്തിസാദേ ടെഹ്റാനിൽ പറഞ്ഞു. അപ്പോഴാണ് യുഎസ് ഇടപെടുമെന്ന് പാക്കിസ്ഥാൻ അറിയിച്ചത്.
ലെബനനിൽ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് യൂറോപ്യൻ നേതാക്കൾ ആവശ്യപ്പെട്ടുവെന്നു ജർമൻ ചാൻസലർ ഫ്രഡറിച് മെർസ് പറഞ്ഞു.
Israel-Lebanon talks set after Trump intervenes