Image

ഹോർമുസിൽ പുതിയ നിയന്ത്രണം വരുമെന്നു മുജ്‌തബ, എണ്ണ തടസമില്ലാതെ ഒഴുകുമെന്നു ട്രംപ് (പിപിഎം)

Published on 10 April, 2026
 ഹോർമുസിൽ പുതിയ നിയന്ത്രണം വരുമെന്നു മുജ്‌തബ, എണ്ണ തടസമില്ലാതെ ഒഴുകുമെന്നു ട്രംപ് (പിപിഎം)

മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ ഉടൻ ഒഴുകി തുടങ്ങുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യക്തമാക്കി.

അതേ സമയം, ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്നു ഇറാന്റെ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി വ്യക്തമാക്കി. ഇറാൻ അവിടെ ടോൾ പിരിക്കുമെന്നും ദിവസേന 15 കപ്പലിൽ കൂടുതൽ കടത്തി വിടില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

"ഇറാൻ ഹോർമുസിന്റെ നിയന്ത്രണം പുതിയൊരു ഘട്ടത്തിലേക്കു നീക്കും," മുജ്‌തബ പ്രസ്താവനയിൽ പറഞ്ഞു. മറഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവന ടെലിവിഷനിൽ അവതാരക വായിക്കയാണ് ചെയ്തത്.

"ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷെ അവകാശങ്ങൾ അടിയറ വയ്ക്കില്ല," അദ്ദേഹം പറഞ്ഞു. ഇറാനെ ആക്രമിച്ചാൽ പ്രത്യാക്രമണം തീർച്ചയായും ഉണ്ടാവുമെന്നു മുജ്‌തബ വ്യക്തമാക്കി.

ഹോർമുസിൽ കപ്പലുകൾക്കു ടോൾ ചുമത്താനുള്ള നീക്കത്തിനെതിരെ ട്രംപ് താക്കീതു നൽകി.

Iran warns of new controls in Hormuz 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക