Image

പാലക്കാടിന് പിന്നാലെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കി?; ദൃശ്യങ്ങള്‍ പുറത്ത്; പരാതി നല്‍കി സിപിഎം

Published on 08 April, 2026
പാലക്കാടിന് പിന്നാലെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കി?; ദൃശ്യങ്ങള്‍ പുറത്ത്; പരാതി നല്‍കി സിപിഎം

കോട്ടയം: പാലക്കാടിന് പിന്നാലെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കിയെന്ന് ആരോപണം. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പതിനേഴാം ബൂത്തിലെ ബിജെപി മണ്ഡലം ഭാരവാഹി പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം എ ആണ് പണം നല്‍കുന്നത്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും സിപിഎം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പാലക്കാടിലെ വോട്ടിന് കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക