
യുഎസ്, ഇറാൻ നയതന്ത്ര പ്രതിനിധികൾ വെള്ളിയാഴ്ച്ച പാക്ക് തലസ്ഥാനമായ ഇസ്ലാമബാദിൽ ചർച്ച ആരംഭിക്കും. രണ്ടാഴ്ച്ച നീളുന്ന യുദ്ധവിരാമത്തിനിടയിൽ ഒത്തുതീർപ്പുണ്ടാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്.
ഇറാന്റെ പ്രതിനിധി സംഘത്തെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് നയിക്കുമെന്നു ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. പുതിയ നേതൃനിരയിൽ പ്രമുഖനാണ് ഗാലിബാഫ്. യുഎസ് സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആണ്.
യുദ്ധം ആരംഭിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടു നടത്തുന്ന ആദ്യ ചർച്ചയാണിത്.
ഇറാൻ വച്ച 10 നിർദേശങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുകയെന്നു ഇറാൻ മാധ്യമങ്ങൾ പറഞ്ഞു.
അതേ സമയം, ഇറാന് ആയുധങ്ങൾ നൽകുന്ന എല്ലാ രാജ്യങ്ങൾക്കും 50% താരിഫ് ചുമത്തുമെന്നു ബുധനാഴ്ച്ച പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.
Iran-US talks set in Islamabad Friday