
മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തൽ ദുർബലമാണെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ബുധനാഴ്ച്ച പറഞ്ഞു. അതിനു കാരണം ഇറാന്റെ നേതാക്കൾ നുണയന്മാരാണ് എന്നതാണ്.
യുദ്ധത്തിനു വ്യക്തമായ അന്ത്യമുണ്ടാവണം എന്നു പ്രസിഡന്റ് ട്രംപിന് അതിയായ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ആത്മാർഥത കാട്ടിയാൽ ചർച്ചയിൽ വ്യക്തമായ ധാരണ ഉണ്ടാവുമെന്നു ഹങ്കറിയിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോൾ വാൻസ് പറഞ്ഞു. ഇറാനുമായി നല്ല വിശ്വാസം അർപ്പിച്ചു തന്നെ സംസാരിക്കണം എന്നാണ് ട്രംപ് നിർദേശിച്ചിട്ടുള്ളത്.
"ഇറാൻ വിശ്വാസ ലംഘനം നടത്തിയാൽ യുഎസ് പ്രസിഡന്റിനെ വിഡ്ഢിയാക്കാൻ ശ്രമിച്ചതിന്റെ ഫലം അനുഭവിക്കേണ്ടി വരും.
"അദ്ദേഹം വളരെ അക്ഷമനാണ് -- പുരോഗതി ഉണ്ടാവണം എന്ന കാര്യത്തിൽ. എങ്ങിനെയാണ് ചർച്ച മുന്നോട്ടു പോകേണ്ടതെന്ന് ഇറാനു തീരുമാനിക്കാം. അവർ ശരിയായി കാര്യങ്ങൾ ചെയ്യുമെന്നു പ്രത്യാശിക്കുന്നു."
ദുർബലമായൊരു വെടിനിർത്തലിനെ കുറിച്ചു ഇറാനിൽ തെറ്റായ ധാരണകൾ ഉണ്ടായിട്ടുണ്ടെന്നു വാൻസ് പറഞ്ഞു.
വീണ്ടും ആക്രമണം
യുദ്ധവിരാമം പ്രഖ്യാപിച്ച ശേഷം ചില ലംഘനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇറാന്റെ ലാവാൻ ദ്വീപിൽ ബുധനാഴ്ച്ച ഒരു റിഫൈനറി ആക്രമിക്കപ്പെട്ടു. നാഷണൽ ഇറാനിയൻ റിഫൈനറിയിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് ഇറാൻ ഗൾഫിൽ ആക്രമണങ്ങൾ നടത്തി.
ദുബൈയിൽ ബുധനാഴ്ച്ച രാവിലെ വ്യോമാക്രമണ താക്കീതുകൾ ഉണ്ടായി. മിസൈലുകൾ നേരിടാൻ നഗരം പെട്ടെന്നു നടപടി എടുത്തു.
അബുദാബിയുടെ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്നു പേർക്കു നിസാര പരുക്കേറ്റു.
ദോഹയിലും വ്യോമാക്രമണ താക്കീതുണ്ടായി. ചൊവാഴ്ച്ച രാത്രി വെടിനിർത്തൽ പ്രഖ്യാപനം വരുന്നതിനു മുൻപ് നീണ്ടു നിന്ന ആക്രമണം ഉണ്ടായിരുന്നു. എട്ടു മിസൈലുകളെങ്കിലും ഇറാൻ അടിച്ചെന്നാണ് റിപ്പോർട്ട്.
ബഹ്‌റൈനിലും ബുധനാഴ്ച്ച രാവിലെ ആക്രമണം ഉണ്ടായി. ചൊവാഴ്ച്ച രാത്രി ഉണ്ടായ ആക്രമണത്തിൽ സിത്ര മേഖലയിൽ ചില വീടുകൾ തകർന്നിരുന്നു.
Vance says truce is fragile, calls Iranians 'liars'