Image

തൃശൂരിൽ വീണ്ടും കിറ്റ് വിവാദം ; ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന് പിടിച്ചത് 750 ഭക്ഷ്യ കിറ്റുകൾ

Published on 08 April, 2026
തൃശൂരിൽ വീണ്ടും കിറ്റ് വിവാദം ; ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന് പിടിച്ചത് 750 ഭക്ഷ്യ കിറ്റുകൾ

തൃശൂർ: ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമെന്ന് ആരോപണം. തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.

 അതേസമയം, സംഭവമറിഞ്ഞ് ഫ്ലയിങ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക