
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. വയസായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ബിജെപി പ്രവർത്തകർ കോൺഗ്രസുമായി തർക്കത്തിൽ ഏർപ്പെട്ടു.
ദൃശ്യങ്ങൾ പകർത്തിയവരേ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി. അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന് ദൃശ്യങ്ങൾ പകർത്തിയവരോട് ശോഭ സുരേന്ദ്രൻ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. 5000 രൂപയാണ് നൽകിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് പരാതി നൽകുമെന്നും കോൺഗ്രസ് പറഞ്ഞു.
വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം വിതരണം ചെയ്യുന്നത് കണ്ടത്.
പണം നല്‍കുന്നത് കണ്ട് ഞങ്ങള്‍ വീട്ടിലെത്തി നോക്കി. 5000 രൂപയുണ്ടായിരുന്നു. പണം നല്‍കി വോട്ടു ചോദിക്കരുതെന്നും, അല്ലാതെ വോട്ടു ചോദിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്ന കാറില്‍ നിന്നാണ് സ്ത്രീ ഇറങ്ങിപ്പോയി പണം നല്‍കിയത്.
ദൃശ്യങ്ങൾ പകർത്തിയവരേ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി. അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന് ദൃശ്യങ്ങൾ പകർത്തിയവരോട് ശോഭ സുരേന്ദ്രൻ പറയുന്നതും ദൃശ്യങ്ങളിൽ കാണാം
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സൂചിപ്പിച്ചു.