Image

എത്രയും വേഗം ഇറാാൻ വിടണം, സുരക്ഷിത പാതകൾ ഉപയോഗിച്ച് മാത്രം സഞ്ചരിക്കുക; ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്

Published on 08 April, 2026
എത്രയും വേഗം ഇറാാൻ വിടണം, സുരക്ഷിത പാതകൾ ഉപയോഗിച്ച് മാത്രം സഞ്ചരിക്കുക; ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ അമേരിക്ക- ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, സാഹചര്യം പ്രവചനാതീതമായി തുടരുന്നതിനാലാണ് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ പൗരന്മാരോട് മടങ്ങാൻ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ‘വീടിനുള്ളിൽ തന്നെ കഴിയണം’ എന്ന നിർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോൾ രാജ്യം വിടാനുള്ള പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തികൾ വഴി സ്വന്തം നിലയിൽ യാത്ര ചെയ്യാൻ ശ്രമിക്കരുതെന്നും എംബസി നിർദ്ദേശിക്കുന്ന സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെ മാത്രം മടക്കം ആസൂത്രണം ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി. 

പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി നാല് അടിയന്തര ഫോൺ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) cons.tehran@mea.gov.in എന്ന ഇമെയിൽ വിലാസവും ലഭ്യമാക്കിയിട്ടുണ്ട്. 

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട ജാഗ്രതാ നിർദേശം പുതുക്കിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക