Image

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

Published on 08 April, 2026
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ പേഴുമൂട് പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥര്‍ (18) ആണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് തിരുവല്ലം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

​ഇൻസ്റ്റഗ്രാമിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് മുഹമ്മദ് നാഥർ പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചും ഫോൺ വിളിച്ചും പെൺകുട്ടിയുമായി ഇയാൾ അടുത്ത ബന്ധം സ്ഥാപിച്ചു. ഈ സൗഹൃദം മുതലെടുത്താണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയത്.

​പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ശാസ്ത്രീയമായ പരിശോധനകളിലൂടെയും മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക