Image

മാർജറി ടെയ്‌ലർ ഗ്രീൻ രാജിവച്ച സീറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം

പി പി ചെറിയാൻ Published on 08 April, 2026
മാർജറി ടെയ്‌ലർ ഗ്രീൻ   രാജിവച്ച സീറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം

അറ്റ്‌ലാന്റ: ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ പ്രത്യേക തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ക്ലേ ഫുള്ളർ വിജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ ആർമി ജനറലുമായ ഷോൺ ഹാരിസിനെയാണ് ഫുള്ളർ പരാജയപ്പെടുത്തിയത്. മുൻ പ്രതിനിധി മർജോറി ടെയ്‌ലർ ഗ്രീൻ രാജി വച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച ക്ലേ ഫുള്ളർ  മുൻ പ്രോസിക്യൂട്ടറാണ് . യുഎസ് ഹൗസിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്കു ഈ വിജയം പ്രധാനമായിരുന്നു. .

എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായി. 2024-ൽ ട്രംപ് 37% ശതമാനം വോട്ടിന് മുന്നിട്ടുനിന്ന ഈ മണ്ഡലത്തിൽ ഫുള്ളറുടെ ലീഡ് വെറും 12 ശതമാനമായി ചുരുങ്ങി. അതായത് ഏകദേശം 25% വോട്ടിന്റെ കുറവ് റിപ്പബ്ലിക്കൻ പക്ഷത്തുണ്ടായി.

റിപ്പബ്ലിക്കൻ കോട്ടയായ ചാറ്റൂഗ കൗണ്ടിയിൽ പോലും കഴിഞ്ഞ തവണത്തെ 52% ഭൂരിപക്ഷം ഇത്തവണ 40 ശതമാനമായി കുറഞ്ഞു.

ഇതൊരു പരാജയമാണെങ്കിലും, 2026 നവംബർ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റുകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഫലമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ജനങ്ങൾ മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് ഷോൺ ഹാരിസ് പ്രതികരിച്ചു.

GOP keeps Taylor Greene's seat 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക