Image

വെടിനിർത്തലിനെ ഇസ്രയേൽ സ്വാഗതം ചെയ്തു, പക്ഷെ ലെബനനിൽ നടപ്പാക്കില്ല (പിപിഎം)

Published on 08 April, 2026
വെടിനിർത്തലിനെ ഇസ്രയേൽ സ്വാഗതം ചെയ്തു, പക്ഷെ ലെബനനിൽ നടപ്പാക്കില്ല (പിപിഎം)

യുഎസ്-ഇറാൻ വെടിനിർത്തലിനെ പ്രസിഡന്റ്  ട്രംപിന്റെ പ്രഖ്യാപനം വന്നു നാലു മണിക്കൂർ കഴിഞ്ഞു ഇസ്രയേൽ സ്വാഗതം ചെയ്തു. എന്നാൽ യുദ്ധവിരാമത്തിൽ ലെബനൻ ഉൾപ്പെടുന്നില്ലെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി. ഇസ്രയേലി സേന കടന്നു കയറിയ തെക്കൻ ലബനനിലും വെടിനിർത്തുമെന്നു മധ്യസ്ഥരായ പാക്കിസ്ഥാൻ പറഞ്ഞിരുന്നു.

നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു: "ഇറാനെതിരെ രണ്ടാഴ്ച്ച ആക്രമണം നിർത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുകയും യുഎസിനും ഇസ്രയേലിനും എതിരായ എല്ലാ ആക്രമണങ്ങളും നിർത്തി വയ്ക്കണം."

"യുഎസിനും ഇസ്രയേലിനും ഇറാന്റെ അറബ് അയൽക്കാർക്കും ഇറാൻ ആണവ-മിസൈൽ-ഭീകരവാദ ഭീഷണി ഉയർത്തുകയില്ലെന്നു ഉറപ്പു വരുത്താനുള്ള യുഎസ് ശ്രമങ്ങൾക്കും ഇസ്രയേലിന്റെ പിന്തുണ ഉണ്ടാവും.

"ഈ ലക്ഷ്യങ്ങൾ നേടാൻ ഉറച്ചു തന്നെയാണെന്നു യുഎസ് ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്. ചർച്ചകളിൽ ആ ആവശ്യം നേടാനുള്ള ശ്രമം ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

"എന്നാൽ വെടിനിർത്തൽ ലെബനന് ബാധകമല്ല."

ഇറാന്റെ സമ്പുഷ്ട യുറേനിയം തീർച്ചയായും ചർച്ചയിൽ വിഷയമാവുമെന്നു ട്രംപ് അതിനിടെ ഉറപ്പു നൽകി. "അല്ലെങ്കിൽ ഞാൻ ഈ യുദ്ധവിരാമത്തിനു തയാറാവില്ലായിരുന്നു."

യുഎസ് സമ്പൂർണ വിജയം നേടിയെന്നു ട്രംപ് പറഞ്ഞു. 100%. അക്കാര്യത്തിൽ സംശയമൊന്നുമില്ല."

Israel supports truce, but not in Lebanon 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക